Kerala
Kerala
ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ ആറു പവന്റെ മാല കവർന്നു
|18 March 2024 12:13 PM GMT
പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല കവർന്നു. പ്ലാമൂട്ട്കടയിലാണു മോഷണം നടന്നത്. വിരാലി സ്വദേശിനി ലിജിയുടെ ആറര പവന്റെ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചു കടന്നത്.
ഇന്നു രാവിലെ 11.30ഓടെയാണു സംഭവം. റോഡരികിൽ സ്കൂട്ടർ നിർത്തി ഇരിക്കുമ്പോഴായിരുന്നു പിന്നാലെ കവർച്ചാ സംഘം എത്തിയത്. ഹെൽമെറ്റ് ധരിച്ച സംഘം മാല തട്ടിപ്പറിക്കുകയായിരുന്നു. കവർച്ചാശ്രമത്തെ ലിജി ചെറുത്തെങ്കിലും ബൈക്കിൽനിന്നു ചാടി ഒരാൾ മാല തട്ടിയെടുത്തു. ഉടൻ തന്നെ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Summary: A group on bike stole a six-pavan necklace from a woman in Neyyatinkara, Thiruvananthapuram