Kerala
ഗ്രീഷ്മ അണുനാശിനി കുടിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം റൂറൽ എസ്.പി
Kerala

ഗ്രീഷ്മ അണുനാശിനി കുടിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം റൂറൽ എസ്.പി

Web Desk
|
31 Oct 2022 5:40 AM GMT

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും ശിൽപ പറഞ്ഞു

തിരുവനന്തപുരം: ഗ്രീഷ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപ. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. മറ്റൊരു ശുചിമുറിയിൽ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും ശിൽപ പറഞ്ഞു.

കേസിന്‍റെ പുരോഗതിയെക്കുറിച്ച് ഇപ്പോഴൊന്നും പറയാന്‍ സാധിക്കില്ല. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനു ശേഷമേ കുടുംബാംഗങ്ങളുടെ റോള്‍ മനസിലാകൂ. ഗ്രീഷ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. സ്മാര്‍ട് പെണ്‍കുട്ടിയാണ് അവള്‍. റാങ്ക് ഹോള്‍ഡറാണ്. ..ശില്‍പ പറഞ്ഞു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ച് അണുനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം തന്‍റെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ഷാരോണിന്‍റെ കൈവശമുണ്ടായിരുന്നുവെന്നും ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി. ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ലെന്നും മൊഴിയില്‍ പറയുന്നു.

ഗ്രീഷ്മയുടെ അറസ്റ്റിനു ശേഷം വീട്ടിലെത്തിച്ചു തെളിവെടുക്കും. അമ്മയയെയും അച്ഛനെയുംഅമ്മാവനയും ബന്ധുവായ യുവതിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലു പേരെയും നാലിടത്താക്കിയാണ് ചോദ്യം ചെയ്യൽ.



Similar Posts