Kerala
mathew kuzhalnadan
Kerala

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും വീണയ്‍ക്കുമെതിരെ കേസെടുക്കുമോ? തിരു. വിജിലൻസ് കോടതി ഇന്ന് വിധി പറയും

Web Desk
|
3 May 2024 1:36 AM GMT

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ട തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിരുന്നില്ല

തിരുവനന്തപുരം: മാസപ്പടി കേസില്‍ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹരജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണു ഹരജി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ട തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിരുന്നില്ല. ഇതിനിടെ സി.എം.ആർ.എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ് രംഗത്തുവന്നിരുന്നു. ഇത് തെളിയിക്കുന്ന റവന്യു വകുപ്പ് രേഖകളും വിജിലൻസ് ഹാജരാക്കിയിരുന്നു.

വിഷയത്തിൽ വിജിലൻസ് കേസെടുക്കണമെന്ന ആവശ്യമാണ് ഹരജിയിൽ ഉന്നയിച്ചിരുന്നതെങ്കിലും കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യത്തിലേക്ക് മാത്യു പിന്നീട് എത്തിയിരുന്നു.

Summary: Thiruvananthapuram Vigilance Court will pronounce judgment today on the petition of Mathew Kuzhalnadan MLA in the Masappadi case. The petition demanded that a case be filed against Chief Minister Pinarayi Vijayan and his daughter T Veena

Similar Posts