![സിൽവർ ലൈൻ പദ്ധതിക്കായുള്ള അലൈൻമെന്‍റില്‍ മാറ്റം വരുത്തിയെന്ന് ആവർത്തിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ സിൽവർ ലൈൻ പദ്ധതിക്കായുള്ള അലൈൻമെന്‍റില്‍ മാറ്റം വരുത്തിയെന്ന് ആവർത്തിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ](https://www.mediaoneonline.com/h-upload/2022/03/25/1284745-thiiiiiii.webp)
സിൽവർ ലൈൻ പദ്ധതിക്കായുള്ള അലൈൻമെന്‍റില്‍ മാറ്റം വരുത്തിയെന്ന് ആവർത്തിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
![](/images/authorplaceholder.jpg?type=1&v=2)
" 10 മുതൽ 20 മീറ്റർ വരെ ആദ്യ അലൈൻമെന്റിൽ മാറ്റം വരുമെന്നാണ് പറഞ്ഞത്. എന്നാൽ രണ്ട് കിലോമീറ്റർ വരെ മാറ്റമുണ്ടായി"
സിൽവർ ലൈൻ പദ്ധതിക്കായുള്ള അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന് ആവർത്തിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 10 മുതൽ 20 മീറ്റർ വരെ ആദ്യ അലൈൻമെന്റിൽ മാറ്റം വരുമെന്നാണ് പറഞ്ഞത്. എന്നാൽ രണ്ട് കിലോമീറ്റർ വരെ മാറ്റമുണ്ടായി. ആദ്യ മാപ്പ് എന്തിനാണ് കെ റെയിൽ സൈറ്റിൽ നിന്ന് മാറ്റിയത് ? ഇപ്പോഴുള്ള മാപ്പ് അവസാനത്തേതാണോ എന്ന് കെ റെയിൽ വിശദീകരിക്കണമെന്നും തിരുവഞ്ചൂർ മീഡിയവണിനോട് പറഞ്ഞു .
പ്രതിഷേധങ്ങള്‍ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സർവേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു. എറണാകുളത്ത് ഇന്ന് രാവിലെ കെ.റെയില്‍ സർവേ നടപടികൾ താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. നിലവില്‍ സർവേ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് ഏജൻസി അറിയിച്ചു. മുമ്പില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പ്രതിഷേധക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാനും, ഉപകരണങ്ങൾ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി അറിയിച്ചു.