Kerala
തിരുവഞ്ചൂർ രാധാകൃഷ്ണൻ
Kerala

നവകേരള സദസ്സിൽ മന്ത്രിമാർ പിരിവെടുത്ത് പുട്ടടിച്ചെന്ന് തിരുവഞ്ചൂർ; രേഖകളിൽ നിന്ന് നീക്കണമെന്ന് ധനമന്ത്രി

Web Desk
|
13 Feb 2024 10:21 AM GMT

പരാമർശം രേഖകളിൽ നിന്ന് നീക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടതോടെ പുട്ടടിച്ചതിന് പകരം കാപ്പികുടിച്ചു എന്ന് പറയാമെന്ന് തിരുവഞ്ചൂരിന്റെ മറുപടി.

തിരുവനന്തപുരം: നവകേരള സദസ്സിൽ മന്ത്രിമാർ പിരിവെടുത്ത് പുട്ടടിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ. ഈ പരാമർശം രേഖകളിൽ നിന്ന് നീക്കണം എന്ന് ധനമന്ത്രി ആവശ്യപ്പെട്ടതോടെ പുട്ടടിച്ചതിന് പകരം കാപ്പികുടിച്ചു എന്ന് പറയാമെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

രണ്ടു പരാമർശങ്ങളും സഭാരേഖയിൽ ഉണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതികരിച്ചു. പൊട്ടൻ പുട്ടുവിഴുങ്ങിയത് പോലെയാകരുതെന്ന് തിരുവഞ്ചൂർ പറഞ്ഞതോടെ ചെയറിനെതിരായ പരാമർശം പിൻവലിച്ച് തിരുവഞ്ചൂർ മാപ്പ് പറയണമെന്ന് മന്ത്രി എം.ബി രാജേഷ് ആവശ്യപ്പെട്ടു. പരാമർശം സഭ്യേതരമാണെന്ന് തനിക്കുകൂടി ബോധ്യപ്പെട്ടാൽ പിൻവലിക്കാമെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.

ചരക്ക് സേവന നികുതി ഭേദഗതി ഒഴിവാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. നിയമ ഭേദഗതി ഓൺലൈൻ മണി ഗെയിമിങ്ങിനെ നിയമ വിധേയമാക്കും. ഇതിനെ നിയന്ത്രിക്കാൻ ചട്ടം ഉണ്ടെന്നാണ് മന്ത്രി പറയുന്നത്. ഇതെങ്ങനെ സാധ്യമാകുമെന്നും നിയമത്തെ ചട്ടം കൊണ്ട് മറികടക്കനാകുമോയെന്നും തിരുവഞ്ചൂർ ചോദിച്ചു.

Similar Posts