Kerala
ep jayarajan

ഇ.പി ജയരാജന്‍

Kerala

അഴിമതിരഹിത സർക്കാറാണിത്, സിപിഎമ്മുകാരനാണെങ്കിൽ പോലും മുഖം നോക്കാതെ നടപടിയെടുക്കാറുണ്ട്: ഇ.പി ജയരാജൻ

Web Desk
|
13 Jun 2023 6:14 AM GMT

'ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന ഗവൺമെന്‍റാണിത്'

കണ്ണൂർ: കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന സർക്കാറല്ല ഇടതുപക്ഷ സർക്കാറെന്ന് എൽഡിഎഫ് കൺവീനർ ഇ.പിജയരാജൻ. അഴിമതിരഹിത സർക്കാറാണിത്. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നതാണ് സർക്കാറിന്റെ നയം. കുറ്റം ചെയ്താൽ അത് സിപിഎമ്മുകാരനാണെങ്കിൽ പോലും മുഖംനോക്കാതെ നടപടിയെടുക്കാറുണ്ടെന്നും ഇ.പിജയരാജൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസ് രാഷ്ട്രീയ പക പോക്കലല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരൻ പരാതി നൽകിയത്. അങ്ങനെ വരുമ്പോൾ കേസെടുക്കാതിരിക്കാൻ കഴിയില്ല. അത്യന്തം ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു

അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെ സുധാകരൻ നാളെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകില്ല. കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് സുധാകരൻ നിയമനടപടി സ്വീകരിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നോട്ടീസ് നൽകിയിരുന്നു.

Related Tags :
Similar Posts