ഈ മർദക സംവിധാനവും അതിനെ പിന്തുണക്കുന്നവരുമാണ് ആത്മഹത്യയ്ക്ക് ഉത്തരവാദികൾ-അലൻ ഷുഹൈബ്
|കഴിഞ്ഞ ദിവസം എറണാകുളത്തെ ഫ്ളാറ്റിൽ ബോധരഹിതനായി കണ്ടെത്തിയ അലനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
കോഴിക്കോട്: ഈ മർദക സംവിധാനവും അതിനെ പിന്തുണക്കുന്നവരുമാണ് ആത്മഹത്യയ്ക്ക് ഉത്തരവാദികളെന്ന് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ വിചാരണ നേരിടുന്ന അലൻ ഷുഹൈബ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം അലനെ ഫ്‌ളാറ്റിൽ ബോധരഹിതനായി കണ്ടെത്തിയിരുന്നു.
ആത്മഹത്യയ്ക്കുള്ള ശ്രമത്തിനിടെ അലനെ ആത്മഹത്യയ്ക്കു ശ്രമിച്ചത് ഒരുപാടു പേർക്കു വേദന സൃഷ്ടിച്ചതിൽ ഖേദമുണ്ട്. പോരാട്ടം തുടരാൻ ശ്രമിക്കമെന്ന് എല്ലാവർക്കും ഉറപ്പുനൽകുകയാണെന്നും അലൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ഫ്ളാറ്റിൽ ബോധരഹിതനായി കണ്ടെത്തിയ അലനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. അലൻ അപകടനില തരണം ചെയ്തു. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണെന്നും സിസ്റ്റം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്നും ആത്മഹത്യാശ്രമത്തിനു മുൻപ് അലൻ അവസാനമായി സുഹൃത്തുക്കൾക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. കടന്നാക്രമണത്തിന്റെ കാലത്ത് കൊഴിഞ്ഞുപോയ പുഷ്പമാണ് താൻ. ജീവിതത്തിൽ പല പരീക്ഷണങ്ങളും അതിജീവിച്ചു. എന്നാൽ ഇപ്പോഴും പല പരിഹാസങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ താഹയ്ക്കും ഒപ്പം നിന്ന സഖാക്കൾക്കും നന്ദിയെന്നും വാട്‌സ്ആപ്പ് സന്ദേശത്തിൽ അലൻ പറയുന്നു.
Summary: This oppressive system and the supporters of this system is responsible for suicides: Alan Shuhaib