Kerala
Saneesh George
Kerala

തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു

Web Desk
|
27 July 2024 7:31 AM GMT

ചെയര്‍മാനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന ആവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം

ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു. കൈക്കൂലി കേസിൽ പ്രതിയായതോടെ സനീഷിനുള്ള പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചിരുന്നു. ചെയര്‍മാനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന ആവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം.

യു.ഡി.എഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍.ഡി.എഫ് പിന്തുണയിലാണ് ചെയര്‍മാനായത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കുമ്മംകല്ല് ബി.ടി.എം. എല്‍.പി.സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസി.സിവില്‍ എന്‍ജിനീയര്‍ സി.ടി. അജിയും ഇടനിലക്കാരനായ റോഷനും കഴിഞ്ഞ മാസം 25നാണ് പിടിയിലായത്. എന്‍ജിനീയര്‍ക്ക് പണം നല്‍കാന്‍ സ്‌കൂള്‍ മാനേജരോട് നിര്‍ദേശിച്ചെന്ന ആരോപണത്തില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. സി.പി.എം സനീഷിനോട് രാജി ആവശ്യപ്പെട്ടിരുന്നു.

Similar Posts