പത്തനംതിട്ട തികഞ്ഞ ജയ സാധ്യതയുള്ള മണ്ഡലമാണെന്ന് തോമസ് ഐസക്
|മണ്ഡലത്തിൽ ആന്‍റോ ആന്‍റണി വീണ്ടും മത്സരിക്കുന്നതിൽ എതിർ വികാരമുണ്ട്
കോട്ടയം: പത്തനംതിട്ട തികഞ്ഞ ജയ സാധ്യത ഉള്ള മണ്ഡലമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. മണ്ഡലത്തിൽ ആന്‍റോ ആന്‍റണി വീണ്ടും മത്സരിക്കുന്നതിൽ എതിർ വികാരമുണ്ട്. കോൺഗ്രസ്സിലേക്ക് കഴിഞ്ഞ തവണ എൽ.ഡി.എഫിലെ ന്യൂന പക്ഷ വേട്ടുകൾ പോയിട്ടുണ്ടെന്നും ഇത്തവണ അത് ഉണ്ടാകില്ലെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മണിപ്പൂർ ചർച്ചയാകുമെന്നും ശബരിമല തരംഗം ഇപ്പോൾ ഇല്ലെന്നും തോമസ് ഐസക് പറഞ്ഞു.മണ്ഡല വികസനം മാത്രമാണ് പത്തനംതിട്ടയിൽ ചർച്ച. കഴിഞ്ഞ ഒരു വർഷമായി മണ്ഡലത്തിൽ എന്ത് ചെയ്യാനാവും എന്ന ചർച്ച എൽ.ഡി.എഫ് ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക ഉപരോധം പൊളിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ബി.ജെ.പിയെയും അവരെ പിന്തുണയ്ക്കുന്ന കോൺഗ്രസസിനെയും ലോകസഭ തെരഞ്ഞെടുപ്പിൽ തോല്‍പിക്കും. ഭൂരിപക്ഷം സീറ്റുകളും എൽ.ഡി.എഫ് പിടിക്കും. ബാബരി മസ്ജിദ് അടക്കമുള്ള വിഷയങ്ങൾ ചർച്ചയാണ്. കോൺഗ്രസിലേക്ക് കഴിഞ്ഞ തവണ എൽ.ഡി.എഫിലെ ന്യൂന പക്ഷ വേട്ടുകൾ പോയിട്ടുണ്ട്. ഇത്തവണ അത് ഉണ്ടാകില്ല. വിമോചന സമരത്തിന് ശേഷം മതന്യൂനപക്ഷങ്ങളുമായി സി.പി.എമ്മിന് കേരള രാഷ്ട്രീയത്തിൽ വന്ന മാറ്റത്തിലെ ഏറ്റവും വലിയ മാറ്റം ആയിരിക്കും ഇത്തവണയെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.