എൻ.സി.പിയിൽ പൊട്ടിത്തെറി; ശശീന്ദ്രനും പി.സി ചാക്കോയ്ക്കുമെതിരെ തോമസ് കെ. തോമസ്
|പാര്‍ട്ടി മാറിവരുന്നവരെ വിശ്വസിക്കാന്‍ പറ്റില്ല. താന്‍ പാര്‍ട്ടി വിടില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു
കോട്ടയം: മന്ത്രിസ്ഥാനത്തെചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി. മന്ത്രി എ.കെ ശശീന്ദ്രനും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്കുമെതിരെ തോമസ് കെ. തോമസ് എം.എല്‍.എ. ചാക്കോ എന്‍.സി.പിയില്‍ വന്നത് ഔദാര്യത്തിലാണെന്നും താൻ ആരുടെയും ഔദാര്യത്തിലല്ല പാർട്ടിയിലെത്തിയതെന്നും തോമസ് മീഡിയവണിനോട് പറഞ്ഞു.
പാര്‍ട്ടി മാറിവരുന്നവരെ വിശ്വസിക്കാന്‍ പറ്റില്ല. താന്‍ പാര്‍ട്ടി വിടില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു.മന്ത്രിസ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു. പി.സി.ചാക്കോയ്ക്ക് പാർട്ടിയിൽ വന്നകാലം മുതൽ തന്നോട് വൈരാഗ്യമാണെന്നും തോമസ് വ്യക്തമാക്കി.
പാർട്ടി ധാരണ പ്രകാരം താൻ മന്ത്രിസ്ഥാനത്തിന് അർഹനാണെന്ന് അദ്ദേഹം 'മീഡിയവണി'നു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു തോമസ് കെ. തോമസിന്റെ പ്രതികരണം.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പീതാംബരൻ മാഷുമായും എ.കെ ശശീന്ദ്രനുമായും നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ദേശീയ നേത്യത്വത്തിനും അറിയാം. കുട്ടനാട്ടിൽനിന്ന് ഒരു മന്ത്രി ആവശ്യമാണ്. പാർട്ടിക്ക് ഒരു സംഭാവനയും നൽകാത്തവരാണ് ഇന്ന് പാർട്ടിയാണെന്ന് പറഞ്ഞുനടക്കുന്നതെന്നും തോമസ് കെ. തോമസ് പറഞ്ഞിരുന്നു.