Kerala
Kerala NCPപീതാംബരന്‍ മാസ്റ്റര്‍-തോമസ് കെ. തോമസ്- പി.സി ചാക്കോ
Kerala

മന്ത്രിപദവി പങ്കുവെക്കണമെന്ന് തോമസ് കെ.തോമസ്, ആലോചിച്ചിരുന്നുവെന്ന് പീതാംബരൻ മാസ്റ്റർ; എതിർപ്പുമായി പി.സി ചാക്കോ

Web Desk
|
21 Dec 2023 3:24 AM GMT

മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്.

തിരുവനന്തപുരം: മന്ത്രിപദവി പങ്കുവെയ്ക്കണമെന്ന ആവശ്യവുമായി കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

തോമസ്.കെ.തോമസിനെ മന്ത്രിയാക്കുന്നതിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ എതിർപ്പ് അറിയിച്ചു. എന്നാല്‍ തോമസ്.കെ.തോമസിനെ മന്ത്രിയാക്കാൻ ആലോചന നടന്നിരുന്നതായി എൻ.സി.പി ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ മീഡിയവണിനോട് പറഞ്ഞു.

മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ പുനഃസംഘടന അന്തിമഘട്ടത്തിലേക്കെന്നാണ് സൂചന. കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24-ന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കും. സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികള്‍ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികള്‍ക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു.

Watch Video Report


Similar Posts