Kerala
Thousands came to hear Anvar
Kerala

അൻവറിനെ കേൾക്കാനെത്തിയത് ജനസാഗരം; മുദ്രാവാക്യങ്ങളോടെ വേദിയിലേക്ക് വരവേറ്റ് ആയിരങ്ങൾ

Web Desk
|
29 Sep 2024 1:47 PM GMT

സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറി ഇ.എ സുകുവാണ് യോഗത്തിൻ്റെ സ്വാഗതപ്രസംഗം നടത്തിയത്

നിലമ്പൂർ: പി.വി അൻവർ എംഎൽഎ നിലമ്പൂരിൽ നടത്തുന്ന പൊതുസമ്മേളനത്തിൽ ജനസാ​ഗരം. ആയിരങ്ങളാണ് അൻവറിനെ കേൾക്കാനായി ചന്തക്കുന്നിലെ വേദിയിലെത്തിയത്. വൻ സ്വീകരണമാണ് അൻവറിന് ലഭിച്ചത്. വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയുമായ ഇ.എ സുകുവാണ് യോഗത്തിൽ സ്വാഗതപ്രസംഗം നടത്തിയത്. കമ്യൂണിസ്റ്റുകാർക്ക് നെഞ്ചുറപ്പോടെ നിൽക്കാൻ ആത്മവിശ്വാസം നൽകിയ നേതാവാണ് പി.വി അൻവറെന്ന് സുകു പറഞ്ഞു.

സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച ശേഷം പി.വി അൻവർ എംഎൽഎയുടെ ആദ്യ വിശദീകരണയോഗമാണ് ഇന്നത്തേത്. നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു പൊതുയോഗം. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകൾ വിശദീകരണയോഗത്തിൽ പുറത്തുവിടുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.

മാമി തിരോധാനവുമായി ബന്ധപ്പെട്ട് നാളെ മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും അൻവർ പങ്കെടുക്കും. മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി വരും ദിവസങ്ങളിൽ പൊതുസമ്മേളനം നടത്താനാണ് അൻവർ തീരുമാനിച്ചിട്ടുള്ളത്.

നേരത്തെ, ഇ.എൻ മോഹൻദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു അൻവർ ഉയർത്തിയത്. മോഹൻദാൻ പക്കാ ആർഎസ്എസ്സുകാരനാണെന്നും താൻ അഞ്ചു നേരം നമസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നമെന്നും അൻവർ ആരോപിച്ചിരുന്നു. നിലമ്പൂരിലെ വികസനം തടഞ്ഞെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും എംഎൽഎ പറഞ്ഞിരുന്നു.

Related Tags :
Similar Posts