മഹാനടന് ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ; രാവിലെ 10 മുതൽ അയ്യങ്കാളി ഹാളിൽ പൊതുദർശനം
|നെടുമുടിയുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. ജ്യേഷ്ട സഹോദരനെക്കാൾ ഉയർന്ന പദവിയാണ് നെടുമുടി വേണുവിന് തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് ആദരാഞ്ജലിയർപ്പിക്കാനെത്തുന്നത് ആയിരങ്ങൾ. ഇന്നലെ രാത്രിയിലും തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ 'തമ്പിൽ' നിരവധിപേരാണ് പ്രിയനടനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള പ്രമുഖർ രാത്രി വൈകിയും തമ്പിലെത്തി പ്രിയനടന് ആദരാഞ്ജലിയർപ്പിച്ചു.
നെടുമുടിയുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. ജ്യേഷ്ട സഹോദരനെക്കാൾ ഉയർന്ന പദവിയാണ് നെടുമുടി വേണുവിന് തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഇന്ന് രാവിലെ 10 മുതൽ അയങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് രണ്ടു മണിക്ക് ശാന്തികവാടത്തിൽ സംസ്‌കാരം നടക്കും.
നെടുമുടി വേണുവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Shri Nedumudi Venu was a versatile actor, who could fill life into diverse roles across many genres. He was also a prolific writer and was passionate about theatre. His passing away is a loss to the world of films and culture. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) October 11, 2021