Kerala
എച്ച്.ആർ.ഡി.എസിന്‍റെ അനധികൃത മരുന്ന് വിതരണത്തിനെതിരെ പരാതി നൽകിയ  സലോമിക്ക് ഭീഷണിക്കത്ത്
Kerala

എച്ച്.ആർ.ഡി.എസിന്‍റെ അനധികൃത മരുന്ന് വിതരണത്തിനെതിരെ പരാതി നൽകിയ സലോമിക്ക് ഭീഷണിക്കത്ത്

Web Desk
|
24 Sep 2021 2:07 AM GMT

എച്ച്.ആർ.ഡി.എസിനെതിരെ പ്രവർത്തിച്ചാൽ അട്ടപ്പാടിയിൽ ഉണ്ടാവില്ലെന്നാണ് ഭീഷണി.

അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസിന്‍റെ അനധികൃത മരുന്ന് വിതരണത്തിനെതിരെ പരാതി നൽകിയ സി.എ സലോമിക്ക് ഭീഷണിക്കത്ത്. എച്ച്.ആർ.ഡി.എസിനെതിരെ പ്രവർത്തിച്ചാൽ അട്ടപ്പാടിയിൽ ഉണ്ടാവില്ലെന്നാണ് ഭീഷണി. എൻ.സി.പി ജില്ല സെക്രട്ടറി കൂടിയായ സി.എ സലോമി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.

അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിൽ എച്ച്.ആർ.ഡി.എസ് നടത്തിയ മരുന്ന് വിതരണത്തിനെതിരെ ജില്ല കലക്ടർക്കും വിവിധ വകുപ്പുകൾക്കും എന്‍.സി.പി ജില്ല സെക്രട്ടറിയായ സി.എ സലോമി ടീച്ചർ പരാതി നൽകിയിരുന്നു. വിവിധ വകുപ്പുകളുടെ അന്വേഷണത്തിൽ അനധികൃതമായാണ് മരുന്ന് വിതരണമെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് തപാൽ വഴി സലോമിക്ക് ഭീഷണിക്കത്ത് വന്നത്. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയോ ഞങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചാരണം നടത്തുകയോ ചെയ്താൽ ഇനി അട്ടപ്പാടിയിൽ ഉണ്ടാവില്ലെന്നാണ് ഭീഷണി. സംഭവത്തിൽ സി.എ സലോമി പാലക്കാട് എസ്.പിക്ക് പരാതി നൽകി.

ഭീഷണിപ്പെടുത്തി പ്രതിഷേധത്തിൽ നിന്നും ആരെയും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ആസാദ് ഹിന്ദ് ഫൗജ് നേതാവ് ഡോ.ഷിഹാബുദ്ദീൻ പറഞ്ഞു. സോഷ്യൽ മീഡിയ വഴി തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും സലോമിയുടെ പരാതിയിൽ പറയുന്നു.



Related Tags :
Similar Posts