Kerala
മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ‍
Kerala

മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ‍

Web Desk
|
29 Aug 2022 1:52 PM GMT

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തടഞ്ഞുനിര്‍ത്തി ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊച്ചി: ആലുവ ആലങ്ങാട് മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍. നീറിക്കോട് സ്വദേശികളായ നിധിന്‍, തൗഫീക്ക്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തടഞ്ഞുനിര്‍ത്തി ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആലങ്ങാട് നീറിക്കോട് സ്വദേശി വിമല്‍കുമാറാണ് മരിച്ചത്. വിമൽകുമാറിന്റെ മരണത്തിലും മകൻ രോഹിനെ മർദിച്ചതിലുമാണ് നടപടി. ആഗസ്റ്റ് 20ന് രാത്രി 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം.

ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിക്കുകയായിരുന്നു. അക്രമം തടയുന്നതിനിടെ വിമൽകുമാറിനും മര്‍ദനമേറ്റിരുന്നു.

സംഭവസ്ഥലത്ത് കുഴഞ്ഞുവീണ വിമല്‍കുമാറിനെ പരവൂര്‍ താലൂക്ക് ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണന്ന് പിന്നീട് കണ്ടെത്തി.

Related Tags :
Similar Posts