Kerala
മുല്ലപ്പെരിയാർ ഡാമിലെ അഞ്ചു ഷട്ടറുകൾ അടച്ചു
Kerala

മുല്ലപ്പെരിയാർ ഡാമിലെ അഞ്ചു ഷട്ടറുകൾ അടച്ചു

Web Desk
|
2 Dec 2021 2:35 PM GMT

8000 ത്തിലേറെ ഘനയടി വെള്ളമാണ് പത്തു ഷട്ടറുകൾ തുറന്നപ്പോൾ പെരിയാർ തീരത്തേക്ക് ഒഴുക്കിയിരുന്നത്

മുല്ലപ്പെരിയാർ ഡാമിലെ മൂന്നു ഷട്ടറുകൾ കൂടി വൈകീട്ട് തുറന്നെങ്കിലും രാത്രി ഒമ്പതോടെ അഞ്ചെണ്ണം അടച്ചു. ഇപ്പോൾ അഞ്ചു ഷട്ടറുകൾ മാത്രമാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പൊലിസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

8000 ത്തിലേറെ ഘനയടി വെള്ളമാണ് പത്തു ഷട്ടറുകൾ തുറന്നപ്പോൾ പെരിയാർ തീരത്തേക്ക് ഒഴുക്കിയിരുന്നത്. ഷട്ടർ തുറന്നത് സംബന്ധിച്ച് മൈക്ക് അനൗൺസ്മെൻറ് നടന്നിരുന്നു. നേരത്തെ ഇത്തരം മുന്നറിയിപ്പ് നൽകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് രാത്രി വെള്ളം തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഈ ആവശ്യം പൂർണമായി സ്വീകരിച്ചുവെന്ന് പറയാനാകില്ല. കാരണം ഇന്ന് വൈകീട്ട് ആറരയ്ക്കാണ് മൂന്നു ഷട്ടറുകൾ തുറന്നത്.

Similar Posts