തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്
|എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടന്നത്.
പാർട്ടി ചിഹ്നത്തിലായിരിക്കും ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി ജയരാജൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയാണ് അദ്ദേഹമെന്നും ജയരാജൻ വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ് ഡോ. ജോ ജോസഫ്. നിരവധി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
നേരത്തെ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുൺ കുമാർ, തോമസ് ഐസക് അടക്കമുള്ളവരുടെ പേര് സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നു. ഇന്ന് ചേർന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടന്നത്.
തൃക്കാക്കരയിൽ വൻവിജയമുണ്ടാകുമെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. യു.ഡി.എഫ് ദുർബലപ്പെടുകയാണ്. നിരാശരുടെയും വികസന വിരുദ്ധരുടെയും മുന്നണിയുമായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
Summary: Thrikkakara bypoll: LDF candidate Dr. Joe Joseph