സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് തൃക്കാക്കര നഗരസഭാ അധ്യക്ഷ ഓഫീസിൽ പ്രവേശിച്ചു
|ഓഫീസിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
വിവാദങ്ങൾക്കിടെ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ ഓഫീസിൽ പ്രവേശിച്ചു. നഗരസഭ സെക്രട്ടറിയുടെ നോട്ടീസ് മറികടന്നാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ ഓഫീസിൽ പ്രവേശിച്ചത്. ഓഫീസിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. നേരത്തെ വിജിലൻസ് സംഘം ഓഫീസിലെത്തി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്തെന്ന ആരോപണം യു.ഡി.എഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തെരുവനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ചെയര്‍പേഴ്സണെതിരായ ആരോപണമുയര്‍ന്നിരിക്കുന്നത്. ഭരണസമിതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനുളള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. അഴിമതി നടത്തിയതിലൂടെ ലഭിച്ച തുകയില്‍ നിന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചെയര്‍പേഴ്സന്റെ മുറിയില്‍ വെച്ചാണ് ഓണക്കോടിക്കൊപ്പം പണമടങ്ങിയ കവര്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.
തൃക്കാക്കര നഗരസഭയിൽ സംഘർഷം
നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് ഓഫീസിലെത്തിയ ചെയർപേഴ്സൺ അജിത തങ്കപ്പനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. കൗൺസിലർമാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പൊലീസും യുഡിഎഫ് കൗൺസിലർമാരും മർദിച്ചെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. പ്രതിപക്ഷ കൗൺസിലർമാരുടെ ഗുണ്ടാ വിളയാട്ടമാണ് നഗരസഭയിൽ നടന്നെന്ന് യുഡിഎഫ് ആരോപിച്ചു