Kerala
തൃശൂർ പൂര പ്രദർശനം നിർത്തിവച്ചു
Kerala

തൃശൂർ പൂര പ്രദർശനം നിർത്തിവച്ചു

Web Desk
|
20 April 2021 9:41 AM GMT

രോഗവ്യാപനത്തിന് സാധ്യത ഉള്ളതിനാലാണ് പ്രദർശനം നിർത്തിയത്.

തൃശൂർ പൂര പ്രദർശനം നിർത്തിവച്ചതായായി ജില്ലാ കളക്ടർ. രോഗവ്യാപനത്തിന് സാധ്യത ഉള്ളതിനാലാണ് പ്രദർശനം നിർത്തിയത്. അതിനിടെ പ്രദർശന നഗരിയിലുള്ള 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ക്ഷേത്രങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തി.

നേരത്തെ തൃശൂർ പൂരം ആഘോഷങ്ങളില്ലാതെ നടത്താൻ ഘടക ക്ഷേത്രങ്ങളുടെ തീരുമാനിച്ചിരുന്നു. ഒരു ഘടക ക്ഷേത്രത്തിൽ നിന്ന് 50 പേർ മാത്രം പങ്കെടുക്കും. ഒരു ആനയെ മാത്രം ഘടക ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിപ്പിനെത്തിക്കും. ഘടക ക്ഷേത്രങ്ങളുമായി ദേവസ്വം പ്രസിഡന്റ് നടത്തിയ യോഗത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൂരം ആര്‍ഭാടമായി നടത്തുന്നത് ശരിയല്ല എന്ന സർക്കാർ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. രാവിലെയും രാത്രിയും ഒരു ആന പൂരം മാത്രമേ നടത്തു.

ഓരോ ചെറുപൂരങ്ങളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായി എട്ട് ഘടക ക്ഷേത്ര ഭാരവാഹികള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. 22ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരനട തുറന്ന് പൂരവിളമ്പരം നടത്തുന്ന ചടങ്ങിലും 50 പേർ മാത്രമേ പങ്കെടുക്കൂ. ഇതിനിടെ കോവിഡിന്റെ പശ്ചാത്തലത്തിൽ തൃശൂർപൂരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. തൃശ്ശൂർ വെളിയന്നൂർ സ്വദേശി സുനിൽ അനിലനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഡ്സ്ഥി തിഗതികൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

Similar Posts