Kerala
Jose Valloor- Thrissur DCC

തൃശൂർ ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ

Kerala

'കൊടകര കുഴൽപണക്കേസ് എങ്ങുമെത്തിയില്ല': ബി.ജെ.പിയുമായി സിപിഎമ്മിന് അവിഹിത കൂട്ടുകെട്ടെന്ന് തൃശൂർ ഡി.സി.സി

Web Desk
|
21 Jan 2024 4:27 AM GMT

''ബി.ജെ.പിക്കും സി.പിഎമ്മിനും കോൺഗ്രസിനെ തോൽപ്പിക്കുക എന്ന അജണ്ടയാണ്. കോൺഗ്രസിന്റെ കേരളത്തിലെ പോരാട്ടം സിപിഎമ്മിനെതിരെയാണ്''

തൃശൂര്‍: ബി.ജെ.പിയുമായി സി.പി.എമ്മിന് അവിഹിതമായ കൂട്ടുകെട്ടെന്ന് തൃശൂർ ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂർ. കൊടകര കുഴൽപണ കേസ് എങ്ങുമെത്താതെ പോയത് ഈ കൂട്ടുകെട്ട് മൂലമെന്നും ജോസ് വള്ളൂർ ആരോപിച്ചു. ബി.ജെ.പിക്കും സി.പിഎമ്മിനും കോൺഗ്രസിനെ തോൽപ്പിക്കുക എന്ന അജണ്ടയാണ്. കോൺഗ്രസിന്റെ കേരളത്തിലെ പോരാട്ടം സിപിഎമ്മിനെതിരെയാണ്. ചുമരെഴുത്തുകൾ പ്രവർത്തകരുടെ ആവേശം മൂലമെന്നും ജോസ് വള്ളൂർ പറഞ്ഞു.

Watch Video Report


Similar Posts