Kerala
![തൃശൂരിൽ കുരങ്ങുവസൂരി ആശങ്ക; രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തൃശൂരിൽ കുരങ്ങുവസൂരി ആശങ്ക; രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ](https://www.mediaoneonline.com/h-upload/2022/07/21/1308087-untitled-1.webp)
Kerala
തൃശൂരിൽ കുരങ്ങുവസൂരി ആശങ്ക; രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ
![](/images/authorplaceholder.jpg?type=1&v=2)
21 July 2022 3:36 PM GMT
കുട്ടിയുമായി സമ്പർക്കമുള്ള രണ്ടുപേരും നിരീക്ഷണത്തിലാണ്
തൃശൂർ: തൃശൂരിൽ കുരങ്ങുവസൂരി ആശങ്ക. രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. സൗദിയിൽനിന്നെത്തിയ കുന്നംകുളത്തെ കുട്ടിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കുട്ടിയുമായി സമ്പർക്കമുള്ള രണ്ടുപേരും നിരീക്ഷണത്തിലാണ്.
ആലപ്പുഴയിലെ ലാബിൽനിന്ന് കുട്ടിയുടെ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. കുരങ്ങുവസൂരി ആശങ്കയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ അധ്യക്ഷതയിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു