എം.ഇ.എസ് അസ്മാബി കോളജ് അലുംനി അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു
|വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
തൃശൂർ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ അലുംനി അസോസിയേഷന്റെ ഇരുപതാമത് കുടുംബ സംഗമം വിപുലമായി ആഘോഷിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർഥികളെ ആദരിച്ചു.
53 വർഷം മുമ്പ് മുതൽ കലാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ഇക്കൊല്ലവും ഒത്തുകൂടുകയായിരുന്നു. അലുംനി അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഇത്തവണത്തെ കുടുംബ സംഗമം സംഘടിപ്പിച്ചത്. എല്ലാ വർഷവും ഒക്ടോബർ രണ്ടിനാണ് കുടുംബ സംഗമം.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളായ എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും ഡീനുമായ പ്രഫസർ സുകുമാരൻ, മീഡിയവൺ സി.ഇ.ഒ മുഹമ്മദ് റോഷൻ കാക്കാട്ട്, എം.ഇ.എസ് സംസ്ഥാന ട്രെഷറർ കെ.കെ കുഞ്ഞ്മുഹമ്മദ് എന്നിവരെ ആദരിച്ചു.
ഉന്നത വിജയം നേടിയ ഡിഗ്രി, പി.ജി വിദ്യാർഥികളെയും ഗോൾഡ് മെഡൽ നൽകി അനുമോദിച്ചു. 1968ൽ ആരംഭിച്ച അസ്മാബി കോളജിൽ നിലവിൽ 17 യു.ജി കോഴ്സുകളും ഏഴ് പി.ജി കോഴ്സുകളുമാണുള്ളത്.