Kerala
Kerala
തൃശൂര്‍ പൂരം; ജനത്തിരക്ക് നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദേശങ്ങളിറക്കി
|13 April 2021 1:31 PM GMT
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാകും പൂരനഗരിയിലേക്ക് പ്രവേശനം.
തൃശൂർ പൂരത്തിന് ജനത്തിരക്ക് നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദേശങ്ങളിറക്കി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാകും പൂരനഗരിയിലേക്ക് പ്രവേശനം. കുടമാറ്റവും വെടിക്കെട്ടും ഉൾപ്പെടെ എല്ലാ ചടങ്ങുകളും പതിവ് പോലെ നടത്താനും തീരുമാനമായി.
45 വയസ്സിന് മുകളിൽ പ്രായമുള്ളവരെ വാക്സിനേഷൻ നടത്തിയാൽ മാത്രമേ പൂരനഗരിയിലേക്ക് പ്രവേശിപ്പിക്കൂ. അതിൽ താഴെ പ്രായമുള്ളവർ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം.
10 വയസ്സിൽ താഴെയുള്ള കുട്ടികളെ പൂരത്തിന് പ്രവേശിപ്പിക്കില്ല. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡ് വച്ച് പരിശോധന നടത്തും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സർക്കാർ നിർദേശം ദേവസ്വങ്ങളും അംഗീകരിച്ചു.