Kerala
തൃശ്ശൂർ പൂരം കലക്കല്‍: അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പാവശ്യപ്പെട്ട് വി.എസ്.സുനിൽകുമാർ
Kerala

തൃശ്ശൂർ പൂരം കലക്കല്‍: അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പാവശ്യപ്പെട്ട് വി.എസ്.സുനിൽകുമാർ

Web Desk
|
20 Sep 2024 11:15 AM GMT

ആഭ്യന്തരവകുപ്പിന് സുനിൽകുമാർ വിവരാവകാശ അപേക്ഷ സമർപ്പിച്ചു

തൃശൂർ: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് തേടി സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. ഇതിനായി ആഭ്യന്തരവകുപ്പിന് സുനിൽകുമാർ വിവരാവകാശ അപേക്ഷ സമർപ്പിച്ചു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ എന്നിവ നൽകണമെന്നതാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പൂരം അലങ്കോലമായതിൽ അന്വേഷണം നടന്നില്ലെന്ന ഡിജിപിയുടെ ഓഫീസിലെ അറിയിപ്പും അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം എഡിജിപി സമർപ്പിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു. പിന്നാലെ വിവാദം കത്തുന്നതിനിടെയാണ് സുനിൽകുമാറിന്റെ നീക്കം. തൃശൂർ പൂരം കലക്കിയതിലെ പൊലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും അതിനു പിന്നിൽ‌ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. പൂരം കലക്കലിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിന് നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. അത് ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണ്. ഇത്രയും ഗുരുതരമായ പ്രശ്നം ഈ രൂപത്തിൽ കൈകാര്യം ചെയ്തെങ്കിൽ അത് തെറ്റാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ പൂരം കലക്കിയത് ആരാണെന്ന് അറിയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സംഭവത്തിൽ അന്വേഷണം നടന്നിട്ടുണ്ടോയെന്നതിൽ താൻ നേരിട്ട് വിവരാവകാശ അപേക്ഷ നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിൽ അന്വേഷണം നടന്നിട്ടുണ്ട് എന്ന് പല പൊലീസ് ഉദ്യോഗസ്ഥരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞിരുന്നു

Similar Posts