Kerala
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; 3 ആടുകളെ കൊന്നു
Kerala

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; 3 ആടുകളെ കൊന്നു

Web Desk
|
20 Sep 2024 12:32 PM GMT

ഇന്ന് ഉച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം

മേപ്പാടി: വയനാട് മേപ്പാടി ഓടത്തോട് അമ്പലം റോഡിൽ കടുവയുടെ ആക്രമണം. മൂന്ന് ആടുകളെയാണ് കടുവ ആക്രമിച്ച് കൊന്നത്. കിതയൂർ വീട്ടിൽ സജിയുടെ ആടുകളെയാണ് ഇന്ന് ഉച്ചയോടെ കടുവ ആക്രമിച്ചത്. വീടിന് അടുത്തുള്ള പറമ്പിൽ മേയാൻ വിട്ട ആടുകളെയാണ് കടുവ പിടിച്ചത്. സജി ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു ഇത്. ആടിനെ അജ്ഞാത ജീവി കൊലപ്പെടുത്തിയെന്ന് വനം വകുപ്പിനെ അറിയിക്കുകയും തുടർന്ന് ഇവർ നടത്തിയ പരിശോധനയിൽ ഇത് കടുവയാണെന്ന് ഉദ്യോ​ഗസ്ഥർ സ്ഥിരീകരിക്കുകയായിരുന്നു.



Related Tags :
Similar Posts