മൂന്നാറിൽ വീണ്ടും കടുവയാക്രമണം; രണ്ട് പശുക്കളെ കൊന്നു
|കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നൂറിലധികം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായത്.
ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തില്‍ പെരിയവരൈ ലോവര്‍ ഡിവിഷനില്‍ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാൻ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.
കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നൂറിലധികം പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായത്.
വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ അധികവരുമാനത്തിനായി പശുക്കളെ വളര്‍ത്തുന്ന തോട്ടം തൊഴിലാളികള്‍ പ്രതിസന്ധിയിലായി. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കടുവകളെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.