Kerala
ചെറിയ തിരുത്തുണ്ട്, മിസ്റ്റർ ഖാൻ... ഇത് ദക്ഷിണേന്ത്യയാണ്; തിരുച്ചി ശിവ എം.പി
Kerala

'ചെറിയ തിരുത്തുണ്ട്, മിസ്റ്റർ ഖാൻ... ഇത് ദക്ഷിണേന്ത്യയാണ്'; തിരുച്ചി ശിവ എം.പി

Web Desk
|
15 Nov 2022 8:17 AM GMT

രാജ്ഭവന്‍ മാര്‍ച്ചിന് എം.കെ സ്റ്റാലിൻ അഭിവാദ്യം അർപ്പിച്ചിട്ടുണ്ടെന്നും ഡി.എം.കെ നേതാവ്

തിരുവനന്തപുരം: ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണറെന്നും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ആവശ്യമെന്നും ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.പി. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇവിടുത്തെ പ്ലക്കാർഡുകളിൽ മിസ്റ്റർ ഖാൻ നിങ്ങൾക്ക് തെറ്റ് പറ്റി, ഇത് കേരളമാണെന്നാണുള്ളത്. എന്നാൽ ഞാൻ അതിൽ ഒരു മാറ്റം വരുത്തുകയാണ്. മിസ്റ്റർ ഖാൻ ഇത് ദക്ഷിണ ഇന്ത്യ ആണ്'. എന്നാണ് അതിൽ വേണ്ടതെന്നും തിരുച്ചി ശിവ പറഞ്ഞു.

'സമരത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭിവാദ്യം അർപ്പിച്ചിട്ടുണ്ട്. പ്രത്യേകം അറിയിക്കണം എന്ന് പറഞ്ഞേൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെത് പോലെയാണ് തമിഴ് നാട്ടിലും ഗവർണർ ഇടപെടുന്നത്. രാജ്യത്ത് ഒരു ഭാഷ, ഒരു മതം എന്നിവ കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. ചാൻസലർ പദവി ഉപയോഗിച്ചു കൊണ്ട് ഇത്തരക്കാരെ നിയമിക്കാനാണ് ശ്രമം.തമിഴ് നാട്ടിൽ 20 ബില്ലുകൾ ഒപ്പിടാതെ വച്ചിരിക്കുന്നു. നിങ്ങളെ പോലെ തന്നെയാണ് ഞങ്ങൾ. ഗവർണറെ തിരിച്ചു വിളിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടുണ്ടെന്നും തിരുച്ചി ശിവ പറഞ്ഞു.

'പ്രത്യേക അധികാരങ്ങൾ ഇല്ലാത്ത ഗവർണർ പദവിയിൽ നിയമിക്കപ്പെടുന്നതിന് പ്രത്യേക യോഗ്യത വേണ്ടെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണർ. നമുക്ക് ഗവർണറെ ആവശ്യമില്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts