Kerala
ടൈറ്റാനിയം ജോലി തട്ടിപ്പ്: ശ്യാംലാല്‍  ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്തത് അണ്ടർ സെക്രട്ടറി എന്ന പേരിൽ
Kerala

ടൈറ്റാനിയം ജോലി തട്ടിപ്പ്: ശ്യാംലാല്‍ ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്തത് അണ്ടർ സെക്രട്ടറി എന്ന പേരിൽ

Web Desk
|
2 Jan 2023 2:21 AM GMT

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് രണ്ടാം ഭാര്യക്ക് ആഡംബര കാറായ ഫോർച്യൂണർ സമ്മാനമായി നൽകിയെന്നും കണ്ടെത്തി

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശ്യാംലാൽ ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്തത് അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്. അന്തരിച്ച എം വി രാഘവൻ മന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിൻറെ പേഴ്‌സണൽ സ്റ്റാഫിലെ അംഗമായിരുന്നു ശ്യാംലാൽ. തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

സെക്രട്ടേറിയേറ്റിലെ ഉന്നതരുമായുള്ള ബന്ധം തട്ടിപ്പിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്തത്. തട്ടിപ്പിൽ ഇടനിലക്കാരനായിരുന്ന പ്രേംകുമാർ തഹസിൽദാരെന്നായിരുന്നു ഉദ്യോഗാർഥികളോട് പറഞ്ഞിരുന്നത്.

ചോദ്യം ചെയ്യലിൽ ശ്യാംലാൽ വ്യക്തമായ മറുപടികൾ നൽകുന്നില്ലെന്ന് അന്വേഷണസംഘം പറയുന്നു. തട്ടിപ്പിലൂടെ ലഭിച്ച ലക്ഷങ്ങൾ ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നത്. ആഡംബര കാറായ ഫോർച്യൂണർ രണ്ടാം ഭാര്യക്ക് സമ്മാനമായി നൽകിയെന്നും കണ്ടെത്തി.

പേയാട് സ്വദേശിനിയായ ഇവരുടെ പേരിൽ സ്ഥലം വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. പേരൂർക്കടയിൽ സ്വന്തമായി ജിംനേഷ്യം ആരംഭിച്ചതും തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ നിന്നാണ്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശ്യാംലാലിനെ റിമാൻഡ് ചെയ്തു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

ട്രാ​വ​ന്‍കൂ​ര്‍ ടൈ​റ്റാ​നി​യ​ത്തി​ല്‍ വ​ര്‍ക്ക് അ​സി​സ്റ്റ​ന്റ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍ജി​നീ​യ​ര്‍, പ്ലം​ബി​ങ്​ അ​സി​സ്റ്റ​ന്റ് തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ത​ര​പ്പെ​ടു​ത്തി​ന​ല്‍കാ​മെ​ന്ന്​ വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​യാ​ള്‍ പ​ല​രി​ല്‍നി​ന്നാ​യി പ​ണം വാ​ങ്ങി​യ​ത്. ര​ണ്ടു​ല​ക്ഷം മു​ത​ല്‍ 12 ല​ക്ഷം രൂ​പ വ​രെ ഇ​ത്ത​ര​ത്തി​ല്‍ ഓ​രോ ഉ​ദ്യോ​ഗാ​ര്‍ഥി​യി​ല്‍നി​ന്നും ഇ​യാ​ള്‍ വാ​ങ്ങി​യ​താ​യാ​ണ് പ​രാ​തി.

Similar Posts