Kerala
 കോവിഡിനെ അയച്ചത് അല്ലാഹു; നമ്മളെ നന്നാക്കിയിട്ടേ അത് മടങ്ങൂ - ടി.കെ ഹംസ
Kerala

' കോവിഡിനെ അയച്ചത് അല്ലാഹു; നമ്മളെ നന്നാക്കിയിട്ടേ അത് മടങ്ങൂ '- ടി.കെ ഹംസ

Web Desk
|
15 Jan 2022 4:34 PM GMT

' നമ്മൾ ഒരുപാട് നന്നാകാനുണ്ട്, ഖുർ ആനിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് എന്ന ' പിശാചിനെ' അയച്ചത് അല്ലാഹുവെന്ന് മുൻ എംപിയും വഖഫ് ബോർഡ് ചെയർമാനും സിപിഎം നേതാവുമായ ടി.കെ ഹംസ. ' നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡ്-19 എന്ന പിശാചിനെ അയച്ചത്, നമ്മളെ നേരെയാക്കാതെ അവൻ പോകില്ല'- വഖഫ് ആക്ഷൻ കൗൺസിൽ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിൽ ടി.കെ ഹംസ പറഞ്ഞു.

' നമ്മൾ ഒരുപാട് നന്നാകാനുണ്ട്, ഖുർ ആനിൽ നിന്ന് വഖഫ് ജീവനക്കാരായ നമ്മൾ വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു.

' ഇപ്പോൾ കോവിഡ് നാലാം തരംഗം വന്നു, ഇനിയും വരും നമ്മളെ നന്നാക്കിയിട്ടേ കോവിഡ് പോവുകയുള്ളൂ, ഈ ലോകത്തെ എല്ലാ സ്വത്തും അല്ലാഹുവിന്റേതാണ് അല്ലാഹു നമ്മളെ നോക്കാൻ ഏൽപ്പിച്ചതാണ് ഇതൊക്കെ. കഴിവിന്റെ പരമാവധി അതിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കണം.'- അദ്ദേഹം പറഞ്ഞു.

Similar Posts