Kerala
TP case moves to give relief to accused; An order was issued suspending the officials,LATETS NEWS MALAYALAM,ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ നീക്കം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറങ്ങി
Kerala

ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ നീക്കം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറങ്ങി

Web Desk
|
27 Jun 2024 2:56 PM GMT

മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കം നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.

ശിക്ഷാ ഇളവ് നൽകേണ്ടവരുടെ പട്ടികയിൽ ടി.പി കേസ് പ്രതികളുണ്ടായിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് പട്ടിക പുതുക്കുകയും ടി.പി കേസ് പ്രതികളെ ഒഴിവാക്കുകയുമായിരുന്നു. ജയിൽ സൂപ്രണ്ട് തയ്യാറാക്കിയ പട്ടികയിൽ ടി.പി കേസ് പ്രതികൾ ഉൾപ്പെട്ടത് അബദ്ധവശാലാണെന്നും സൂപ്രണ്ടിന് പിഴവ് സംഭവിച്ചുവെന്നു വിശദീകരണവുമായി ജയിൽ മേധാവി രം​ഗത്തെത്തിയിരുന്നു.

ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനായിരുന്നു നീക്കം. തുടർച്ചയായി 20 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാർഗനിർദേശം നിലവിലുണ്ട്. ഇതുപയോഗപ്പെടുത്തിക്കൊണ്ടാണ് ടി.പി വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്ന് പേർക്ക് ശിക്ഷ നൽകാനുള്ള നീക്കം ആരംഭിച്ചത്.

Similar Posts