കോവിഡ് വ്യാപന നിരക്ക് 10ന് മുകളില്‍ തന്നെ; ഇന്നും സമ്പൂര്‍ണ നിയന്ത്രണം
|കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിൽ ആശങ്ക. ടിപിആർ 10 ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്. 14,087 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആറ് ജില്ലകളിൽ പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. പൊതുഗതാഗതം ഉണ്ടാകില്ല.
ടി.പി.ആര് 5ന് താഴെയുള്ള 86, ടി.പി.ആര് 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര് 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര് 15ന് മുകളിലുള്ള 196 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,59,714 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,779 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ സംസ്ഥാനത്ത് 14087 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.