കോവിഡ് വ്യാപനത്തില്‍ നേരിയ ആശ്വാസം; ടി.പി.ആറില്‍ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു
|ആഗസ്റ്റ് 31 ന് ടിപിആർ 18.86 ആയിരുന്നു. ഇന്ന് അത് 17.17 ആണ്.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം. സംസ്ഥാനത്ത് സെപ്റ്റംബർ ആരംഭിച്ചത് കോവിഡ് ടി.പി.ആറിൽ നേരിയ കുറവ് രേഖപ്പെടുത്തി. ആഗസ്റ്റ് 31 ന് ടിപിആർ 18.86 ആയിരുന്നു. സെപ്റ്റംബർ ഒന്നിന് അതിൽ നേരിയ കുറവ് രേഖപ്പെടുത്തി 18.76 ലെത്തി. സെപ്റ്റംബർ രണ്ടിന് അത് 18.41 ആയി കുറഞ്ഞു. സെപ്റ്റംബർ മൂന്നിന് വീണ്ടും കുറവ് രേഖപ്പെടുത്തി 17.91ലെത്തി. ഇന്നലെ 17.54 ആയിരുന്നു സംസ്ഥാനത്തെ കോവിഡ് ടി.പി.ആർ. ഇന്ന് ടി.പി.ആർ 17.17 ലേക്ക് എത്തിക്കാനും നമ്മുക്ക് സാധിച്ചു. വലിയ കുറവില്ലെങ്കിലും ഘട്ടം ഘട്ടമായി കോവിഡ് വ്യാപനം കുറയുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണാൻ സാധിക്കും.
സംസ്ഥാനത്ത് ഇന്ന് 26,701 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂർ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂർ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസർഗോഡ് 380 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ, ആർ.ടി. എൽ.എ.എം.പി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതിൽ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,496 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,481 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1046 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3304, തൃശൂർ 3195, എറണാകുളം 2887, മലപ്പുറം 2514, പാലക്കാട് 1696, കൊല്ലം 2359, തിരുവനന്തപുരം 1988, കോട്ടയം 1565, ആലപ്പുഴ 1620, കണ്ണൂർ 1278, ഇടുക്കി 987, പത്തനംതിട്ട 939, വയനാട് 780, കാസർഗോഡ് 369 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
78 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 16, പാലക്കാട് 12, വയനാട് 11, കൊല്ലം 8, കാസർഗോഡ് 7, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1876, കൊല്ലം 2400, പത്തനംതിട്ട 1029, ആലപ്പുഴ 1694, കോട്ടയം 2735, ഇടുക്കി 865, എറണാകുളം 2422, തൃശൂർ 2696, പാലക്കാട് 2780, മലപ്പുറം 3317, കോഴിക്കോട് 3674, വയനാട് 955, കണ്ണൂർ 1860, കാസർഗോഡ് 597 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,37,996 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,24,301 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,91,061 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 33,240 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2604 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.