Kerala
![വീണ്ടും ഞെട്ടിക്കാൻ ഫഹദ്, വിസ്മയിപ്പിക്കാൻ എ.ആർ.റഹ്‌മാൻ; മലയൻ കുഞ്ഞ് ട്രെയിലർ പുറത്തിറങ്ങി വീണ്ടും ഞെട്ടിക്കാൻ ഫഹദ്, വിസ്മയിപ്പിക്കാൻ എ.ആർ.റഹ്‌മാൻ; മലയൻ കുഞ്ഞ് ട്രെയിലർ പുറത്തിറങ്ങി](https://www.mediaoneonline.com/h-upload/2021/12/26/1265750-fafa.webp)
Kerala
വീണ്ടും ഞെട്ടിക്കാൻ ഫഹദ്, വിസ്മയിപ്പിക്കാൻ എ.ആർ.റഹ്‌മാൻ; മലയൻ കുഞ്ഞ് ട്രെയിലർ പുറത്തിറങ്ങി
![](/images/authorplaceholder.jpg?type=1&v=2)
26 Dec 2021 3:05 AM GMT
മഹേഷ് നാരായണാണ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്
ഉരുൾപൊട്ടലിന്റെ ഭീകരതയും അതിജീവനുമായി ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻകുഞ്ഞ് ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ സജിമോൻ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകൻ എ.ആർ.റഹ്‌മാൻ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന സിനിമ കൂടിയാണ് മലയൻകുഞ്ഞ്.
രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങി വൻതാരനിരയും കഥാപാത്രങ്ങളായി എത്തുന്നു. മഹേഷ് നാരായണാണ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ ആദ്യമായി ഛായാഗ്രഹം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാലികിന് ശേഷം മഹേഷ് നാരായണനും ഫഹദും ഒരുമിക്കുന്ന ചിത്രമാണിത്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് മലയൻ കുഞ്ഞ് നിർമാണം. സർവൈവൽ ത്രില്ലറായ ചിത്രം 2022 ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.