Kerala
തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി; എട്ട് ട്രെയിനുകൾ റദ്ദാക്കി
Kerala

തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി; എട്ട് ട്രെയിനുകൾ റദ്ദാക്കി

Web Desk
|
12 Feb 2022 12:44 AM GMT

പാളം തെറ്റിയ ട്രെയിൻ ബോഗികൾ ഉയർത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

തൃശൂര്‍ പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല.പാളം തെറ്റിയ ട്രെയിൻ എഞ്ചിനും ബോഗികളും ഉയർത്തിയിട്ടുണ്ട്. പാളം പുനർ നിർമ്മിക്കാനുള്ള ജോലികൾ അന്തിമ ഘട്ടത്തിലാണ്. ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് റെയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ മുതൽ ഓടേണ്ട എട്ട് ട്രെയിനുകൾ പൂർണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനഃസ്ഥാപിക്കും.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകൾ

1. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്

2. ഷൊർണൂർ-എറണാകുളം മെമു

3. കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ്

4. എറണാകുളം-പലക്കാട് മെമു

5. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി

6. ഗുരുവായൂർ-എറണാകുളം എക്സ്പ്രസ്

7. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്

8. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. നിലമ്പൂര്‍ -കോട്ടയം എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും

2. തിരുവനന്തപുരം-ഗുരുവായൂർ ഇന്റ‌ർസിറ്റി എറണാകുളം വരെ

3. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും

4. ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

5. ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും

6. തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും

ട്രെയിൻ ഗതാഗതം താറുമാറായതിനാൽ തൃശൂർ, എറണാകുളം, ആലപ്പുഴ ഡിപ്പോകളിൽ കൂടുതൽ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.



Related Tags :
Similar Posts