Kerala
![എറണാകുളത്ത് സ്റ്റേഷനിൽ നിർത്താതെ ഒരു കിലോമീറ്റർ മാറി നിന്ന് ട്രെയിൻ എറണാകുളത്ത് സ്റ്റേഷനിൽ നിർത്താതെ ഒരു കിലോമീറ്റർ മാറി നിന്ന് ട്രെയിൻ](https://www.mediaoneonline.com/h-upload/2024/04/04/1417857-train.webp)
Kerala
എറണാകുളത്ത് സ്റ്റേഷനിൽ നിർത്താതെ ഒരു കിലോമീറ്റർ മാറി നിന്ന് ട്രെയിൻ
![](/images/authorplaceholder.jpg?type=1&v=2)
4 April 2024 6:16 PM GMT
ട്രെയിൻ സ്റ്റേഷനിൽ നിന്നും ദൂരെ നിർത്തിയതോടെ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ഇറങ്ങാനാകാതെ വലഞ്ഞു
എറണാകുളം: എറണാകുളം ചൊവ്വര സ്റ്റേഷനിൽ നിർത്താതെ ഗുരുവായൂർ പാസഞ്ചർ ട്രെയിൻ. സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ട്രെയിൻ നിർത്തിയത്.
ട്രെയിൻ സ്റ്റേഷനിൽ നിന്നും ദൂരെ നിർത്തിയതോടെ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ഇറങ്ങാനാകാതെ വലഞ്ഞു.
ട്രെയിനിലെ ഗാർഡിനെ വിവരം അറിയിച്ചതിന് പിന്നാലെ ട്രെയിൻ പിന്നോട്ട് എടുക്കുകയായിരുന്നു.
സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.