'സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിക്കണം': സംയുക്ത പ്രസ്താവന
|സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് കേരളം പ്രളയവും നിപയും കോവിഡും അടക്കമുള്ള ദുരന്തങ്ങളെ മറികടന്നതെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി
കോഴിക്കോട്: ദുരന്ത മേഖലകളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി തയാറാക്കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതിന്‍റെ പേരില്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനം അപലപനീയമാണെന്ന് മത സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന. കേരളം അഭിമുഖീകരിച്ച ദുരന്തങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ട് മാത്രം നേരിടാവുന്നതായിരുന്നില്ല. സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് കേരളം പ്രളയവും നിപയും കോവിഡും അടക്കമുള്ള ദുരന്തങ്ങളെ മറികടന്നതെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
ദുരന്തമുഖത്ത് നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശ്രമമാണ് പോപുലര്‍ ഫ്രണ്ട് നടത്തിയത്. ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പൊതുപരിപാടിയിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. പ്രസ്തുത വിഷയം വര്‍ഗീയ ലാക്കോടെ ബിജെപി പ്രചരിപ്പിക്കുകയും അതിനെ തുടര്‍ന്ന് വിവാദമാക്കുകയുമാണ് ഉണ്ടായത്. സന്നദ്ധ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് വിലക്കില്ലെന്നിരിക്കെ സംഘപരിവാര്‍ ദുഷ്പ്രചരണത്തെ അംഗീകരിക്കും വിധം, ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ച സര്‍ക്കാര്‍ നിലപാട് ഖേദകരമാണ്. എറണാകുളം മേഖലാ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ മൂന്ന് ഫയര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ എടുത്ത സസ്‌പെന്‍ഷന്‍, സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള നടപടികള്‍ റദ്ദ് ചെയ്യണമെന്ന് സംയുക്ത പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍
- തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി
- കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
- കെ.എ ഷഫീഖ്
- ഒ അബ്ദുല്ല
- ഗ്രോവാസു
- എന്‍.പി ചെക്കുട്ടി
- അഡ്വ.കെ.പി മുഹമ്മദ്
- പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി
- എന്‍.കെ അലി
- ഫത്തഹുദീന്‍ റഷാദി
- എ.എസ് അജിത് കുമാര്‍
- സി.പി മുഹമ്മദ് ബഷീര്‍
- മൂവാറ്റുപുഴ അഷ്റഫ് മൗലവി
- നഹാസ് മാള
- ജബീന ഇര്‍ഷാദ്
- അഡ്വ.കെ സുധാകരന്‍
- വിളയോടി ശിവന്‍കുട്ടി
- പി.എം ജസീല
- എ.എം നദ്‍വി
- വസീം ആര്‍.എസ്
- ഇ.എം അംജദ് അലി
- ഫായിസ് കണിച്ചേരി
- നജ്ദ റൈഹാന്‍
- പ്രശാന്ത് കോളിയൂര്‍
- ആയിഷാ റെന്ന
- ലദീദ ഫര്‍സാന
- ആബിദ് അടിവാരം
- ഡോ.എ നിസാറുദ്ദീന്‍
- ഹസന്‍ റസാഖ്
- കെ.എസ്.എ കരീം
Joint Statement Requesting Withdrawal of Action Against Fire Force Officers