ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം; സർക്കുലർ പിൻവലിച്ച് സർക്കാർ
|കേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കവേയാണ് തീരുമാനം
തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ സർക്കുലർ പിൻവലിച്ചു. കേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കവേയാണ് തീരുമാനം.നേരത്തെ സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.
ഒരു സ്കൂളിൽ നിന്ന് റിലീവ് ചെയ്യുകയും എന്നാൽ മറ്റൊരു സ്കൂളിൽ ജോയിൻ ചെയ്യാൻ സാധിക്കാത്ത അധ്യാപകർക്ക് ജൂൺ മൂന്നിന് മൂമ്പ് ജോയിൻ ചെയ്യാൻ അവസരം നൽകുന്നതുമായി ബന്ധപ്പെട്ട സർക്കുലറാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഷാനവാസ് പിൻവലിച്ചത്.
അതേമയം ഫെബ്രുവരിയില്‍ പട്ടിക ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ നീക്കം ചെയ്തില്ല എന്ന് മാത്രമല്ല വിഷയത്തില്‍ ഇടപെടാനും കോടതി തയ്യാറായില്ല. പകരം ട്രൈബ്യൂണലില്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചു.
ഇക്കുറിയും അതേ നിലപാട് തന്നെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ സര്‍ക്കാറിന് അത് വീണ്ടും തിരിച്ചടിയാകും. അപ്പീല്‍ പോയാല്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ സ്കൂള്‍ തുറക്കുന്നതിന് മുമ്പ് പ്രശ്നപരിഹാരം ഉണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.