Kerala
കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങിനെതിരെ ഗതാഗത വകുപ്പ് നടപടിക്ക്
Kerala

കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങിനെതിരെ ഗതാഗത വകുപ്പ് നടപടിക്ക്

Web Desk
|
22 Dec 2022 1:37 AM GMT

നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിലേക്കായി പുതിയ ഓറഞ്ച് ബസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങിനെതിരെ ഗതാഗത വകുപ്പ് നടപടിക്ക് . സ്ഥിരം നിരീക്ഷണത്തിനായി ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് സംഘത്തെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിലേക്കായി പുതിയ ഓറഞ്ച് ബസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

കിഴക്കേക്കോട്ടയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ അനധികൃതമായി പാര്‍ക്കിങ് നടത്തുന്നതില്‍ കെ.എസ്.ആര്‍ടി.സി ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ റൂട്ട് പെര്‍മിറ്റ് ലംഘിച്ച് സര്‍വീസും നടത്തുന്നതിലും പരാതിയുണ്ട്. ജനുവരി 5 മുതല്‍ സ്വകാര്യ ബസുകളെ നിരീക്ഷിക്കാന്‍ സ്ഥിരം ആര്‍ടിഒ എന്‍ഫോഴ്സ്മെന്‍റ് സംഘത്തെ കിഴക്കേക്കോട്ടയില്‍ നിയോഗിക്കാനാണ് മന്ത്രിയുടെ തീരുമാനം.

കിഴക്കേക്കോട്ട-മണക്കാട്-ശംഖുമുഖം- ചാക്ക-ജനറല്‍ ആശുപത്രി വഴി കറങ്ങി വീണ്ടും കിഴക്കേക്കോട്ട എത്തുന്നതാണ് ഓറഞ്ച് സര്‍ക്കിള്‍. നാലു മാസം കൊണ്ട് 120 ഇലക്ട്രിക് ബസുകള്‍ കൂടി തലസ്ഥാന നഗരിയിലെത്തും. അടുത്ത ഘട്ടത്തില്‍ കൊച്ചി നഗരത്തിലും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

Similar Posts