ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്
|52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും
കോഴിക്കോട്: ട്രോളിങ് നിരോധനത്തിന്റെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങും. ഇതിനായി അറ്റകുറ്റ പണികൾ ഉൾപ്പെടെ നടത്തി ബോട്ടുകൾ സജ്ജമായി. ഡീസല്‍ വിലവര്‍ധനയടക്കമുള്ള പ്രതിസന്ധികള്‍ക്കിടെ വലിയ പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത്.
52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കടലിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി. ഒരാഴ്ചയോളം കടലിൽ തങ്ങാനുള്ള ക്രമീകരണങ്ങളും ബോട്ടുകളിൽ ഒരുക്കി.
മണ്ണെണ്ണയുടെ വില വർദ്ധനവ് ചെറുവള്ളക്കാരെ വലയ്ക്കുമ്പോൾ ഡീസൽ വിലയാണ് ബോട്ടുകാരെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോകുന്ന ബോട്ടുകൾ ചെറുമീനുകളെ പിടികൂടുന്നത് കർശനമായി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.