Kerala
Kerala
വ്യായാമത്തിനിടെ ട്രെഡ് മില്ലിൽനിന്ന് തലയിടിച്ച് വീണ് കെഎസ്ഇബി എഞ്ചിനീയർ മരിച്ചു
|21 Jun 2022 5:57 AM GMT
പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ സജീവാണ് മരിച്ചത്. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിഞ്ഞ് തല ശക്തിയായി നിലത്തിടിക്കുകയായിരുന്നു.
തൃശൂർ: ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ തലയടിച്ചുവീണ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ സജീവാണ് മരിച്ചത്. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിഞ്ഞ് തല ശക്തിയായി നിലത്തിടിക്കുകയായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.