മരംമുറി: വിവാദ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ
|കുറച്ചുദിവസത്തേക്കാണ് സാജന് ചുമതലയുണ്ടായിരുന്നത്. അതിനിടക്കാണ് നിയമപരമായി നടന്ന മരംമുറിയില്‍ പോലും സമീറിനെതിരെ സാജന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മരംമുറിയുമായി ബന്ധപ്പെട്ട ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് സാജനെതിരെ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. മരംമുറി അന്വേഷണം വഴിതെറ്റിക്കാന്‍ സാജന്‍ ഇടപെടല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
വയനാട്ടില്‍ നിന്നും മുറിച്ച മരം പിടിച്ച റേഞ്ച് ഓഫീസറെ കുടുക്കാനും സാജന്‍ ശ്രമിച്ചിരുന്നു. സാജനെതിരെ റേഞ്ച് ഓഫീസര്‍ സമീര്‍ പരാതി നല്‍കിയിരുന്നു. സസ്‌പെന്‍ഡ് ചെയ്യണമെന്ന ശിപാര്‍ശയില്‍ തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.
കുറച്ചുദിവസത്തേക്കാണ് സാജന് ചുമതലയുണ്ടായിരുന്നത്. അതിനിടക്കാണ് നിയമപരമായി നടന്ന മരംമുറിയില്‍ പോലും സമീറിനെതിരെ സാജന്‍ റിപ്പോര്‍ട്ട് നല്‍കിയത്. സാജനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള സാധ്യത തന്നെയാണ് ഇപ്പോള്‍ തെളിയുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.