Kerala
m sivasankar
Kerala

ലൈഫ് മിഷൻ കോഴയിടപാട് കേസിലെ വിചാരണ നടപടികൾക്ക് തുടക്കമായി

Web Desk
|
15 May 2023 7:36 AM GMT

ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി

എറണാകുളം: ലൈഫ് മിഷൻ കോഴയിടപാട് കേസിലെ വിചാരണ നടപടികൾക്ക് കലൂരിലെ പി.എം.എല്‍.എ കോടതിയിൽ തുടക്കമായി. ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി. മറ്റ് പ്രതികൾ അവധി അപേക്ഷ നൽകിയതിനാൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിയിലേക്ക് കടന്നില്ല. കേസ് ജൂൺ 23 ന് ആണ് ഇനി വീണ്ടും പരിഗണിക്കുക. നാലാം പ്രതി ഈജിപ്ഷ്യൻ പൗരൻ ഖാലിതിന് സമൻസ് നൽകാൻ കഴിഞ്ഞിട്ടില്ല.

ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ കരാർ ലഭിക്കാൻ നാലരക്കോടി യൂണിടാക് കമ്പനി കമ്മീഷൻ നൽകിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവ ശങ്കർ ആണ് ഒന്നാംപ്രതി. സ്വപ്ന സുരേഷ് രണ്ടാംപ്രതിയും യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്. വിദേശ പൗരൻ ഖാലിദാണ് നാലാം പ്രതി.. കേസിൽ എം ശിവ ശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ് ഇ ഡി അറസ്റ്റ് ചെയ്തിട്ടുള്ളത്

Related Tags :
Similar Posts