മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി
|സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടും
മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പത് വരെയാണ് നീട്ടുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലെത്തും വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം. നിലവില്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമാണ്. ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 10 ദിവസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടുതൽ ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടാന്‍ തീരുമാനിച്ചത്. ബാങ്കുകൾക്ക് അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാനാണ് അനുമതി. സ്വർണം, തുണി, ചെരുപ്പ്, പുസ്തകങ്ങൾ, സ്പെയർപാർട്സുകൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.