Kerala
വി.ടി ബല്‍റാമിനെ മറിച്ചിടുമോ എംബി രാജേഷ്? തൃത്താലയില്‍ ഇഞ്ചോടിഞ്ച്
Kerala

വി.ടി ബല്‍റാമിനെ മറിച്ചിടുമോ എംബി രാജേഷ്? തൃത്താലയില്‍ ഇഞ്ചോടിഞ്ച്

Web Desk
|
2 May 2021 5:43 AM GMT

സംസ്ഥാനത്ത് ഗ്ലാമർ പോരാട്ടം നടന്ന തൃത്താലയിൽ സിറ്റിങ് എംഎൽഎ വി.ടി ബൽറാമിന് നേരിയ മേല്‍ക്കൈ മാത്രം. 837 വോട്ടാണ് ഇടതു സ്ഥാനാർത്ഥി എംബി രാജേഷിനേക്കാൾ ബല്‍റാമിനുള്ളത്.

നിലവിൽ കപ്പൂര്, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആനക്കരയിലെ വോട്ടെണ്ണൽ പൂർത്തിയായി. യുഡിഎഫ് മികച്ച വോട്ടുകൾ നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട പഞ്ചായത്തുകളാണ് ഇവ. എന്നാൽ ഇവിടെ കാര്യമായ നേട്ടമുണ്ടാക്കാൻ ബൽറാമിനായിട്ടില്ല.

തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളാണ് ഇനി എണ്ണാനുള്ളത്. ഇതിൽ തിരുമിറ്റക്കോട് പഞ്ചായത്തിൽ എൽഡിഎഫിന് വ്യക്തമായ മേധാവിത്വമുണ്ട്.

ഇടതുകോട്ടയെന്ന് സി.പി.എം വിശേഷിപ്പിച്ചിരുന്ന തൃത്താല 2011ലാണ് ബൽറാമിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്. 2016ലും ബൽറാം മണ്ഡലം നിലനിർത്തി. എന്നാൽ തൃത്താല സിപിഎം അഭിമാനപ്രശ്‌നമായി കണ്ടതോടെ മികച്ച പാർലമെന്റേറിയൻ കൂടിയായ എംബി രാജേഷിനെ കളത്തിലിറക്കി.

2016ലെ കക്ഷി നില ഇങ്ങനെ

വിടി ബൽറാം (യുഡിഎഫ്) 66,505

സുബൈദ ഇസ്ഹാഖ് (എൽഡിഎഫ്) 55,958

വിടി രമ (എൻഡിഎ) 14,510

ഭൂരിപക്ഷം 10,547

Similar Posts