രാഷ്ട്രീയ ലാഭത്തിനുവേണ്ടി പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തുന്നു: മേയര്‍ ആര്യ രാജേന്ദ്രന്
|ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് മേയര്‍
രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. പൊതുജനങ്ങളുടെ തുക സംരക്ഷിക്കുക എന്നത് തന്നെയാണ് തങ്ങളുടെ നിലപാടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടില്‍ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം നടന്നതിന് പിറകെയാണ് മെയറുടെ പ്രതികരണം. കൌണ്‍സിലര്‍മാര്‍ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു.
'കൌണ്‍സില്‍ യോഗത്തിൽ വിജയകരമായി അജണ്ടകൾ പൂർത്തിയാക്കാൻ സാധിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്. തുടര്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം കൃത്യമായി നടക്കുന്നത് കൊണ്ടാണ് 3 പ്രതികൾ അറസ്റ്റിലായത് . സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് മറ്റു വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് ഉണ്ടാകും' മേയര്‍ പറഞ്ഞു