Kerala
Kerala
കുടപ്പനക്കുന്ന് ആര്.ഡി.ഒ കോടതിയിലെ മോഷണം; അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് സബ് കലക്ടർ
|1 Jun 2022 2:55 AM GMT
69 പവൻ സ്വർണവും,125 ഗ്രാം വെള്ളിയും,47500 രൂപയുമാണ് മോഷണം പോയത്
തിരുവനന്തപുരം: തിരുവനന്തപുരം കുടപ്പനക്കുന്ന് ആര്.ഡി.ഒ കോടതിയിലെ മോഷണത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ എന്ന് സബ് കലക്ടര്‍ എം എസ് മാധവിക്കുട്ടി . പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്ന് സബ് കലക്ടർ മീഡിയാവണിനോട് പറഞ്ഞു. 69 പവൻ സ്വർണവും,125 ഗ്രാം വെള്ളിയും,47500 രൂപയുമാണ് നഷ്ടപ്പെട്ടത്.
അകത്തുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്നും മോഷണത്തെ ഗുരുതരമായി കാണുന്നുവെന്നും സബ് കലക്ടർ കൂട്ടിച്ചേര്‍ത്തു.