മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കരക്കെത്തിയ സ്രാവ് ചത്തു
|തിരുവനന്തപുരം തുമ്പ കടപ്പുറത്താണ് മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഉടുമ്പന്‍ സ്രാവ് കുടുങ്ങിയത്
തിരുവനന്തപുരം തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കരക്കെത്തിയ സ്രാവ് ചത്തു. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ കമ്പവലയില്‍ ആണ് സ്രാവ് കുടുങ്ങിയത്. പിന്നാലെ കരയ്ക്കടിഞ്ഞു. കരയിലെത്തുമ്പോള്‍ സ്രാവിന് ജീവനുണ്ടായിരുന്നു. കടലിലേക്ക് തിരിച്ചുവിടാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്രാവിന്റെ ചെകിളയിലെ മണല്‍ കയറി അടിഞ്ഞിരുന്നു. ഉടുമ്പന്‍ ഇനത്തില്‍പ്പെട്ട സ്രാവാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ കരയ്ക്കടിഞ്ഞത്. കരക്കടിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ സ്രാവ് ചത്തു. സ്രാവിന് 1500 കിലോയിലേറെ തൂക്കമുണ്ട്.
സ്രാവ് കരയ്ക്കടിഞ്ഞത് കാണാന്‍ നൂറ് കണക്കിന് ആളുകള്‍ സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിഴിഞ്ഞം കൊച്ചുതുറയിലും വലയില്‍ കുടുങ്ങി കരയ്ക്കടിഞ്ഞ ഉടുമ്പന്‍ സ്രാവ് ചത്തിരുന്നു. തൊലിപ്പുറത്തുള്ള വെള്ള പുള്ളികള്‍ കാരണമാണ് ഇവയ്ക്ക് ഉടുമ്പന്‍ സ്രാവ് എന്ന് പേരുവരാന്‍ കാരണം.
സ്രാവ് കരയ്ക്കടിഞ്ഞത് കാണാന്‍ നൂറ് കണക്കിന് ആളുകളും സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിഴിഞ്ഞം കൊച്ചുതുറയിലും വലയില്‍ കുടുങ്ങി കരയ്ക്കടിഞ്ഞ ഉടുമ്പന്‍ സ്രാവ് ചത്തിരുന്നു. തൊലിപ്പുറത്തുള്ള വെള്ള പുള്ളികള്‍ കാരണമാണ് ഇവയ്ക്ക് ഉടുമ്പന്‍ സ്രാവ് എന്ന് പേരുവരാന്‍ കാരണം.