Kerala
TV Rajesh has lodged a complaint with the DGP and the Chief Electoral Officer, alleging that CPM state secretary MV Govindan has been slanderous.
Kerala

എം.വി ഗോവിന്ദനെതിരെ വ്യാജപ്രചാരണം: ടി.വി രാജേഷ് ഡി.ജി.പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി

Web Desk
|
28 March 2024 3:26 PM GMT

'ഇപ്പോ എന്തായ്ക്ക് മാപ്ലാവുകളെ' എന്ന മേൽകുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറഞ്ഞു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ സമൂഹ്യമാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി.വി രാജേഷ് ഡി.ജി.പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ടർമാരിൽ ഭിന്നിപ്പുണ്ടാക്കി ജനങ്ങൾക്കിടയിൽ ലഹള സൃഷ്ടിക്കാനുള്ള ഉദ്ദേശത്തിലാണ് വ്യാജപ്രചാരണമെന്ന് പരാതിയിൽ പറഞ്ഞു. റസാഖ് പടിയൂർ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് എം.വി ഗോവിന്ദന്റെ ചിത്രവും പാർട്ടി ചിഹ്നവും ചേർത്ത് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. 'ഇപ്പോ എന്തായ്ക്ക് മാപ്ലാവുകളെ' എന്ന മേൽകുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞു.




മുസ്‌ലിംകളിൽ ആശങ്കയും ഭീതിയും ജനിപ്പിക്കുന്നതിനും സിപിഎമ്മിന് എതിരെ വർഗീയവിദ്വേഷം ഉണ്ടാക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ടി.വി രാജേഷ് നൽകിയ പരാതിയിൽ പറയുന്നു. ഈ പോസ്റ്റ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നും കണ്ണൂർ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരനുമായി അടുത്ത വ്യക്തിബന്ധമുള്ളയാളും തെരെഞ്ഞെടുപ്പിലെ സജീവപ്രവർത്തകനുമാണെന്ന് ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വ്യക്തമാണെന്നും ആരോപിച്ചു. കെ. സുധാകരന്റെ അറിവോടെയാകാം ഈ പ്രചരണമെന്ന് സംശയിക്കേണ്ടിയിരുന്നുവെന്നും കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ പെരുമാറ്റ ചട്ടലംഘനത്തിന് റസാഖ് പടിയൂരിനും യുഡിഎഫ് സ്ഥാനാർഥിയ്ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പോസ്റ്റ് പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ടി വി രാജേഷ് പരാതിയിൽ ആവശ്യപ്പെട്ടു.

Similar Posts