Kerala
ആറ് മാസത്തിനിടെ  എലിപ്പനി ബാധിച്ച് മരിച്ചത് 20 പേർ: ജാഗ്രത
Kerala

ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 20 പേർ: ജാഗ്രത

Web Desk
|
26 Jun 2022 1:45 AM GMT

ഡെങ്കികേസുകളെ നേര്‍പകുതി മാത്രമാണ് ഈ മാസം എലിപ്പനി ബാധിച്ചവരുടെ എണ്ണം. പക്ഷേ മരണം ഡെങ്കിയേക്കാള്‍ കൂടുതല്‍.

കോഴിക്കോട്: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണത്തില്‍ കൂടുതലും എലിപ്പനി ബാധിതരെന്ന് കണക്കുകള്‍. ആറ് മാസത്തിനിടെ ഇരുപത് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 89 പേരും . ജാഗ്രത വേണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.

ഡെങ്കികേസുകളെ നേര്‍പകുതി മാത്രമാണ് ഈ മാസം എലിപ്പനി ബാധിച്ചവരുടെ എണ്ണം. പക്ഷേ മരണം ഡെങ്കിയേക്കാള്‍ കൂടുതല്‍. രണ്ട് പേരാണ് ഡെങ്കിയെ തുടര്‍ന്ന് ഈ മാസം മരിച്ചതെങ്കില്‍ എലിപ്പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 25 പേരും. കഴിഞ്ഞ വര്‍ഷം 97 മരണം, 2020 ല്‍ 48,19 ല്‍ 57, 18 ല്‍99. ഇങ്ങനെയാണ് അഞ്ച് വര്‍ഷത്തെ എലിപ്പനി മരണകണക്കുകള്‍. എലി മാത്രമാണ് വില്ലനെന്ന് കരുതരുത്.

വൃക്ക, കരള്‍, ശ്വാസകോശം എന്നിവയെ ബാധിച്ച് ഗുരുതരമായതിന് ശേഷമാണ് പലരും ചികിത്സ തേടുന്നത്. ഇതാണ് ജീവന്‍ അപകടത്തിലാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Watch Video Report

Related Tags :
Similar Posts