Kerala
നിലം തൊടാതെ ട്വന്റി20
Kerala

നിലം തൊടാതെ ട്വന്റി20

Web Desk
|
2 May 2021 4:16 PM GMT

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായത് അ‌വർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് വെല്ലുവിളിയാകുമെന്ന് കരുതിയ ട്വന്റി ട്വന്റിക്ക് നിലംതൊടാനായില്ല. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച കക്ഷിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. കുന്നത്തുനാട്ടിൽ 42,701, തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമം​ഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി 20-ക്ക് കിട്ടിയ വോട്ട് നില. കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതെത്താനേ പാർട്ടിക്കായുള്ളൂ. കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതെത്താനേ പാർട്ടിക്കായുള്ളൂ. മത്സരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്താനായതാണ് ഏക ആശ്വാസം. കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്.

വലിയ തോതിലുള്ള പ്രചാരണപ്രവർത്തനങ്ങളാണ് ട്വന്റി 20 ഇവിടെ നടത്തിയിരുന്നുത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായത് അ‌വർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾ അ‌സ്ഥാനത്തായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.


Similar Posts